1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്‌ദേദ് മ്ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനയനുസരിച്ച് ഇറാക്കില്‍ മൂസലിനു സമീപം കര്‍ക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂന്‍ മോര്‍ ബസേലിയോസ് യല്‍ദോ കാതോലിക്കാ ബാവമ ലങ്കരമക്കളെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മോര്‍ മത്തായിയുടെ ദയറായില്‍നിന്നും ഇറങ്ങിതിരിച്ചു. 1685 സെപ്റ്റംബര്‍ 21-ന് കോതമംഗലത്ത് എത്തി ചേര്‍ന്ന ബാവാ ആ വര്‍ഷം തന്നെ ഒക്‌റ്റോബര്‍ രണ്ടാം തീയതി കാലം ചെയ്തു.

പുണ്ണ്യശ്ശോകനായ യല്‍ദോ മോര്‍ബസേലിയോസ് ബാവായുടെ പെരുന്നാള്‍ ചിക്കാഗോ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ ( 1125 N. Humphrey Ave, Oak Park, IL 60302 ) പതിവനുസരിച്ച് ഈ വര്‍ഷവും ഒക്‌റ്റോബര്‍ 1, 2 (ശനി, ഞായര്‍) തിയതികളില്‍ വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ നേത്യത്വത്തിലും സഹോദരി ഇടവകകളിലെ ബഹുമാനപ്പെട്ട വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍25-ാം തിയതിവിശുദ്ധ കുര്‍ബാനാനന്തരം കൊടിയേറ്റത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു.

ഒക്‌റ്റോബര്‍ ഒന്നാം തിയതി വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. രണ്ടാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും 9 മണിക്ക് റവ. ഫാ. ഷാര്‍ബല്‍, റവ. ഫാ ലിജു പോള്‍, റവ. ഫാ. മാര്‍ട്ടിന്‍ വടക്കേടത്ത് എന്നീ വൈദിക ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ആരംഭിക്കും. വിശുദ്ധ കുര്‍ബാനാനന്തരം പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിയ്ക്കും. കൊടിയിറക്കത്തോടു കൂടിപെരുന്നാള്‍ പര്യവസാനിക്കും

വൈസ് പ്രസിഡന്റ് കമാന്‍ഡര്‍ ഡോക്ടര്‍ റോയി പി. തോമസ്, സെക്രട്ടറിമാരായ വര്‍ഗീസ് പാലമലയില്‍, ഡെവിന്‍ ഉമ്മന്‍, ട്രഷറാറന്മാരായ കുര്യന്‍പി. ജോര്‍ജ്, ആന്റണി തോമസ്, ഷെവലിയാറുമാരായ ജെയ്‌മോന്‍ സ്കറിയ, ചെറിയാന്‍ വേങ്കടത്ത് എന്നിവരുടെ മേല്‍നോട്ടത്തിലും കമ്മറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും മോര്‍ ബസേലിയോസ് ബാവായുടെ ഈ വര്‍ഷത്തെ പെരുന്നാള്‍ നടത്തപ്പെടും.

വിശ്വാസികളേവരും കടന്നുവന്ന് പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിപ്പാന്‍ വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ താല്‍പ്പര്യപ്പെടുന്നു.ബാബു വെട്ടിക്കാട്ടും റെജിമോന്‍ ജേക്കബും, കുടുംബങ്ങളും ആണ് ഈ വര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്. 

st. george1

LEAVE A REPLY

Please enter your comment!
Please enter your name here