തലൈവിക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി തമിഴ്മക്കള്‍ ഒന്നാകെ മറീനാ ബീച്ചില്‍.
ജയലളിതയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീനാ ബീച്ചില്‍ എത്തി. സംസ്‌കാര ചടങ്ങിനു മുന്‍പുള്ള മതപരമായ ചടങ്ങുകള്‍ ആരംഭിച്ചു.
പതിനായിരക്കണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. പുഷ്പാലംകൃത വാഹനത്തില്‍ തോഴി ശശികലയും മുഖ്യമന്ത്രി പനീര്‍സെല്‍വവും അനുഗമിച്ചു.
വഴിനീളെ അശ്രുബാഷ്പങ്ങള്‍കൊണ്ട് താന്‍ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ അന്ത്യോപചാരമേറ്റുവാങ്ങിയാണ് ജയലളിതയുടെ ഭൗതികശരീരം മറീനാ ബീച്ചില്‍ എത്തുന്നത്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അല്‍പസമയത്തിനകം സംസ്ഥാനം വിടനല്‍കും. എംജിആറിന്റെ സ്മാരകത്തോടു ചേര്‍ന്ന സ്ഥലത്താണ് ജയലളിതയുടെ മൃതദേഹം സംസ്‌കരിക്കുന്നത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
കേരളത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി.
ജയലളിതയ്ക്ക് ആദരസൂചകമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പുഷ്പാര്‍ച്ചന നടത്തി.

jaya-5-630x350 jayaa-630x350 JAYALALITHA1-630x350 JAYALALITHA2-1 Marina_scene_EPS-630x350 rahul-630x350 army_vehicle_eps-630x350 burial_eps-630x350

LEAVE A REPLY

Please enter your comment!
Please enter your name here