തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ മനംനൊന്ത് നാല് ആത്മഹത്യയടക്കം അഞ്ചുമരണം. കഴിഞ്ഞദിവസം ജയലളിതയുടെ ഹൃദയസ്തംഭന വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ ഒരാള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരും സിങ്കാനല്ലൂര്‍ സ്വദേശി രാസപ്പന്‍ എന്നയാളുമാണ് ആത്മഹത്യ ചെയ്തത്.

ജയലളിതയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞതോടെ രാസപ്പന്‍ സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശിനി പഴനിയമ്മ (62)യാണ് ടിവിയില്‍ വാര്‍ത്ത കാണുന്നതിനിടെ ഹൃദയാഘാതം വന്നുമരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here