ദുബായ്: യു.എ.ഇയിൽ ജൂൺ 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും വിദേശ യാത്രയ്ക്ക് അനുമതി. ഏതൊക്കെ മേഖലയിലേക്കാണ് യാത്രയ്ക്ക് അനുമതി എന്നകാര്യം പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും യാത്ര.കൊവിഡ് വ്യാപനം തടയാൻ യു.എ.ഇ സ്വീകരിക്കുന്ന നടപടികൾ വിജയം കൈവരിക്കുന്നതായാണ് വിലയിരുത്തൽ.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു. അബുദാബി എമറേറ്റിൽ ഏർപ്പെടുത്തിയ സഞ്ചാരനിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here