അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു.

വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുമായി ധാരണാപത്രം നാളെ ഒപ്പുവയ്ക്കും. ഇവിടെ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ ഇക്കാര്യം അറിയിച്ചത്.

4ജി ക്കു ശേഷം 5ജി ഇന്ത്യയില്‍ നടപ്പില്‍വരുത്തുന്നതിന് കരാര്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 599 രൂപയുടെതാണ് പുതിയ പ്രതിമാസ പ്ലാന്‍. ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകള്‍, ആറ് ജിബി ഡാറ്റ എന്നിവ ലഭിക്കും. നാലുമാസത്തിനുശേഷം മാസം 799 രൂപ നല്‍കണം.

സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി നടപ്പാക്കുമെന്ന് റിലയന്‍സ് ജിയോയും അറിയിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഫോണുകളില്‍ ഇനിമുതല്‍ ജിയോ ആപും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here