വിവിധ ആവശ്യങ്ങളുന്നയിച്ച്  ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും നടത്തിയ അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് മേഖല സ്തംഭിച്ചു.

പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷംവരുന്ന ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുത്തത്.

യുണൈറ്റ്ഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ ക്ലിയറിങ്ങ് ഹൗസ് ഉള്‍പ്പെടെയുള്ള ബാങ്കിങ് പ്രവര്‍ത്തനം നിശ്ചലമായി. ജനവിരുദ്ധ ബാങ്കിങ്-ലയന-സ്വകാര്യ-വിദേശവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കുക, തൊഴില്‍ നിയമ പരിഷ്‌കാര നിയമങ്ങള്‍ പിന്‍വലിക്കുക,പൊതുമേഖലാ ബാങ്കുകള്‍ക്ക് ആവശ്യമായ മൂലധനം നല്‍കുക, നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള അധിക ജോലിക്ക് അര്‍ഹമായ വേതനം നല്‍കുക, നോട്ട് അസാധുവാക്കല്‍ നടപടിമൂലം ബാങ്കുകള്‍ക്കുണ്ടായ നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here