കറന്‍സി ഇടപാട് രണ്ടുലക്ഷം ആക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരണത്തില്‍ കറന്‍സി ഇടപാട് മൂന്നു ലക്ഷമാക്കി പരിധി നിശ്ചയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.

രണ്ടു ലക്ഷത്തില്‍ കൂടുതലുള്ള എതു പണമിടപാടിനും നൂറു ശതമാനം പിഴ ഈടാക്കാനും തീരുമാനമുണ്ട്.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വാദം. ഇതുവഴി നികുതിവെട്ടിപ്പു തടയാമെന്നും കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

നേരത്തെ രണ്ടുലക്ഷത്തില്‍ കൂടുതലുള്ള എല്ലാ കറന്‍സി ഇടപാടുകള്‍ക്കും പാന്‍കാര്‍ഡോ ആദായ നികുതി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here