റിലയന്‍സ് ജിയോ പ്രൈം മെംബര്‍ഷിപ്പ് കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് പ്രൈം മെംബര്‍ഷിപ്പില്‍ ചേരാന്‍ അവസരം ലഭിക്കുക. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതാണ് 15 വരെ നീട്ടിയത്.

ഏപ്രില്‍ 15നുള്ളില്‍ പ്രൈം ആംഗമാകുന്നവര്‍ 303 ഓ അതിനു മുകളിലുള്ള പാക്കോ സെലക്ട് ചെയ്താല്‍ അടുത്ത മൂന്നു മാസത്തേക്ക് ഇന്റര്‍നെറ്റ് സൗജന്യസേവനം ആസ്വദിക്കാമെന്നും കമ്പനി പറയുന്നു.

7.2 കോടി ഉപഭോക്താക്കള്‍ ഇതുവരെ പ്രൈം അംഗങ്ങളായതായി റിലയന്‍സ് അറിയിച്ചു. എന്നാല്‍, കണക്ഷനെടുത്തവരില്‍ ഭൂരിഭാഗം പേരും പുതിയ പ്ലാനില്‍ അംഗമാകാത്തതോടെയാണ് കാലാവധി നീട്ടാന്‍ കമ്പനി നിര്‍ബന്ധിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here