വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ട് ലാഭത്തിലായി. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 5.85 കോടിരൂപയാണ് ലാഭം. മികച്ച ഉത്പാദനവും വിപണനവും വഴിയാണ് നേട്ടം കൈവരിക്കാനായത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും സഹായവുമാണ് ഫാക്ടിനെ കരകയറ്റിയത്.

ഫാക്ടിന്റെ വിറ്റുവരവ് 607.43 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 296.47 കോടി രൂപയായിരുന്നു. ഉദ്യോഗ്മണ്ഡല്‍ കോംപ്ലക്‌സില്‍ അമോണിയം സള്‍ഫേറ്റിന്റെയും സള്‍ഫ്യൂരിക് ആസിഡിന്റെയും ഉത്പാദനം റെക്കോര്‍ഡിലെത്തി. ഫാക്ടംഫോസിന്റെയും അമോണിയം സള്‍ഫേറ്റിന്റെയും ഉത്പാദനം ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതലായിരുന്നു.

ഫാക്ടം ഫോസിന്റെ ലക്ഷ്യം 1.98 ലക്ഷം ടണ്ണായിരുന്നു. ഉത്പാദനം 2.08 ലക്ഷം ടണ്ണിലെത്തി. 44,500 ടണ്‍ അമോണിയം സള്‍ഫേറ്റ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 58,500 ടണ്‍ ഉത്പാദിപ്പിച്ചു.ഉത്പാദനം കൂടിയതോടെ വിപണന വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആഗസ്റ്റ് മാസത്തില്‍ ഫാക്ടംഫോസിന്റെ വില്‍പന 76,076 ടണ്ണായി സര്‍വ്വകാല റെക്കോര്‍ഡിട്ടു. ഈ സാമ്പത്തിക പാദം 2.08 ലക്ഷം ടണ്ണായിരുന്നു വില്‍പ്പന. ജിപ്‌സം വില്‍പ്പനയിലും വര്‍ധനയുണ്ടായി. 1.21 ലക്ഷം ടണ്‍ ജിപ്‌സമാണ് വിറ്റഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here