കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 172 റണ്‍സിന് പുറത്ത്. മഴ കളിച്ച കളിയില്‍ ലങ്കന്‍ ബൗളര്‍മാരെ 59.3 ഓവര്‍ നേരിട്ടാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്.
മഴമൂലം വൈകി തുടങ്ങുകയും നേരത്തെ അവസാനിപ്പിക്കുകയും ചെയ്ത മല്‍സരത്തിന്റെ ഒന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. കനത്ത മഴമൂലം ഉച്ചയോടെ അവസാനിപ്പിച്ച രണ്ടാം നാളില്‍ 32.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്നതായിരുന്നു സ്കോര്‍.
52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വൃദ്ധിമാന്‍ സാഹ(29), രവീന്ദ്ര ജഡേജ(22), മുഹമ്മദ് ഷാമി(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ലങ്കയ്ക്കു വേണ്ടി ലക്മല്‍ 26 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.