തിരുവനന്തപുരം: കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ വെബ്‌സൈറ്റ് തുറന്നു. ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീബസാര്‍ ഡോട് കോം എന്ന പേരില്‍ ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

വിവിധതരം കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, മസാലകള്‍, വിവിധ തരം അച്ചാറുകള്‍, ജാമുകള്‍, സ്‌ക്വാഷുകള്‍, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, കോസ്‌മെറ്റിക്‌സ്, ടോയ്‌ലറ്ററീസ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭിക്കും. ഇരുനൂറോളം ഉല്‍പന്നങ്ങളാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാനാകുന്നത്. വിപണി ലഭിക്കുന്നതിനനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ എണ്ണം കൂട്ടാനാണ് ആലോചന.

വിപണനത്തിനു തയാറായിട്ടുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂനിറ്റിന്റെ പേര്, ഫോണ്‍നമ്പര്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here