കാൽഗറി (കാനഡ) : 1967-ൽ വിദ്യാർത്ഥിയായാണ് അദ്ദേഹം കാനഡയിൽ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സുവിശേഷ കൺവൻഷൻ ഗായകനും , പിയാനോ , വയലിൻ, കീബോർഡ് വാദനത്തിൽ വിദഗ്ധനുമായിരുന്നു. കായംകുളം പരേതരായ പി.അലങ്കാരമണിയുടെയും ചിന്നമ്മയുടെയും മകൻ പീറ്റർ അലങ്കാര മണി കാൽഗറിയിൽ അന്തരിച്ചു .മലയാളം,തമിഴ്, ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനിയായ പീറ്റർ അലങ്കാരമണി നിരവധി ക്രിസ്ത്രീയ കൺവൻഷനുകളിൽ ഭാഷാന്തരം നടത്തി ശ്രദ്ധേയനായി.

ഭാര്യ – മേരി അബ്രഹാം അലങ്കാരമണി
മക്കൾ – പട്രീഷ (സ്വീറ്റി ), ഷെർളി,ഫിലിപ്പ് (മൂവരും കാനഡ)
മെമ്മോറിയൽ സർവീസ്:- ഡിസംബർ 4 വെള്ളി വൈകിട്ട് 7 മുതൽ . സംസ്കാര ശുശ്രൂഷ :- ഡിസംബർ 5 ശനി രാവിലെ 10 മുതൽ .തുടർന്ന് കാൽഗറി ആൽബർട്ട മൗണ്ടൻ വ്യൂ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ മെമ്മോറിയൽ സർവീസും സംസ്കാര ശുശ്രുഷയും സൂം വഴി സംപ്രേഷണം ചെയ്യും.
Zoom ID . 860 0872 9100
കൂടുതൽ വിവരങ്ങൾക്ക്
ഫിലിപ് : 403 613 3706

LEAVE A REPLY

Please enter your comment!
Please enter your name here