ഫിലാഡല്ഫിയ മുന് കെ. എസ്. ഇ. ബി. എന്ജനിയറും, ഫിലാഡല്ഫിയ കാര്ഡോണ് ഇന്ഡസ്ട്രീസ് മുന് ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത് പുത്തന്പുരയില് പി. എം. ജേക്കബ് (67) ഫെബ്രുവരി 9ന് വെളുപ്പിന് 3:40ന് ഫിലാഡല്ഫിയായില് നിര്യാതനായി.

പൊതു ദര്ശനം, ഫിലാഡല്ഫിയ അണ്ട്രൂ അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ചില് ഫെബ്രുവരി 11ന് വ്യാഴാഴ്ച വൈകിട്ട് 6:00 മുതല് 8:30 വരെ നടത്തപ്പെടും.

സംസ്കാരം ഫെബ്രുവരി 15ന് തിങ്കളാഴ്ച 2 മണിക്ക് പരുമല സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്സ്സ് ചര്ച്ചില് (പരുമല സെമിനാരി ചര്ച്ച്).

ഓതറ തോമ്പുംകുഴിയില് സൂസമ്മയാണ് ഭാര്യ. സുജയ് മാത്യു ജേക്കബ് (കാനഡാ), സുജീഷ് തോമസ് ജേക്കബ് (മുംബൈ) , സുബി മാത്യു (ചങ്ങനാശേരി) എന്നിവര് മക്കളും, ബീന (കാനഡാ), മിനി (മുംബൈ) , ഡോ. ബിനോയ് (ചങ്ങനാശേരി) എന്നിവര് മരു മക്കളും, എസ്തര്, കാതെറിന്, ഏഞ്ചലീനാ, സെബാസ്റ്യന്, ഹന്നാ എന്നിവര് കൊച്ചുമക്കളുമാണ്­.

LEAVE A REPLY

Please enter your comment!
Please enter your name here