ന്യുയോര്ക്ക്: റാന്നി മംഗലത്ത് പരേതനായ ഫിലിപ്പ് എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകളും തിരുവല്ല പുത്തന് വീട്ടില് കാട്ടുപറമ്പില് കുടുംബാഗം ലിജോ സാമുവേലിന്റെ ഭാര്യയുമായ ജെമി സാമുവേല് (41) നോര്ത്ത് കരോളിനയില് നിര്യാതയായി. വെസ്റ്റേണ് വേക്ക് ബൈബിള് ചാപ്പല് സഭാംഗമായിരുന്നു. മക്കള്: ലൂക്ക്,എറിക്ക്, അലക്സ്. ഫെബ്രുവരി 12 വെളള്ളിയാഴ്ച അപെക്സ് ഫ്യൂണറല് ഹോമില് വൈകിട്ട് 6 മുതല് 8 വരെ ഭൗതീകശരീരം പൊതുദര്ശനത്തിനു വെയ്ക്കുന്നതും 13നു ശനിയാഴ്ച അപെക്സ് ബാപ്റ്റിസ്റ്റ് ചര്ച്ചില് രാവിലെ 10 മുതല് 12 വരെ സംസ്കാര ശുശ്രൂഷകള് ആരംഭിക്കുന്നതും തുടര്ന്ന് വേക്ക് മെമ്മോറിയല് പാര്ക്ക് സെമിത്തേരിയില് സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.

ജെസ്സി ജെയിംസ് മാത്യൂ, ജാന്സി ബിനോയി പോള്, പരേതയായ ജോയിസ് കുര്യന്, ഫേബ ടെറി ചാക്കോ എന്നിവര് പരേതയുടെ സഹോദരങ്ങളും ലൈല വര്ഗീസ്, ലാജി സാമുവേല് എന്നിവര് ഭര്ത്ത്യസഹോദരങ്ങളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here