ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ പ്രമുഖ പ്രവാസി ഗായ­ക­നും, സാമൂ­ഹ്യ­-­സാം­സ്കാ­രി­ക­-­കലാ പ്രവര്‍ത്ത­ക­നു­മായ റോഷിന്‍ മാമ്മന്റെ മാതാവും, തല­വടി കൊക്കോ­ടില്‍ കുടും­ബാംഗം പരേ­ത­നായ കെ.­എം. മാമ്മന്റെ പത്‌നി­യു­മായ മറി­യാമ്മ മാമ്മന്‍ (79) കോട്ട­യത്ത് നിര്യാ­ത­യാ­യി. സംസ്കാരം പിന്നീട് നിരണം സെന്റ് മേരീസ് ഓര്‍ത്ത­ഡോക്‌സ് കത്തീ­ഡ്ര­ലില്‍ അഭി­വന്ദ്യ ഡോ. മാത്യൂസ് മോര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീ­ത്ത­യുടെ കാര്‍മ്മി­ക­ത്വ­ത്തില്‍ നട­ക്കും. മാവേ­ലി­ക്കര കുറ്റി­ശേ­രില്‍ മല­യില്‍ കുടും­ബാം­ഗ­മാണ് പരേത. പരേ­ത­നായ രഞ്ജിത്ത് മാമ്മന്‍, റെനി മാമ്മന്‍ (കോ­ട്ട­യം), റോഷിന്‍ മാമ്മന്‍ (ന്യൂ­യോര്‍ക്ക്), പരേ­ത­നായ റോബിന്‍ മാമ്മന്‍ എന്നി­വര്‍ മക്ക­ളും, അനി­ത, റെനി, ഷൈല (ന്യൂ­യോര്‍ക്ക്) എന്നി­വര്‍ ജാമാ­താ­ക്ക­ളു­മാ­ണ്. റോഷന്‍, റെന്‍സ്, രേഷ്മ, രാഹുല്‍, റഹ്‌ന എന്നി­വര്‍ കൊച്ചു­മ­ക്ക­ളാ­ണ്.

സ്റ്റാറ്റന്‍­ഐ­ലന്റിലെ ആത്മീ­യ­-­സാം­സ്കാ­രി­ക- എക്യൂ­മെ­നി­ക്കല്‍ മേഖ­ല­യില്‍ സജീ­വ­സാ­ന്നി­ധ്യ­മായ റോഷിന്‍ മാമ്മന്റെ പ്രിയ മാതാ­വിന്റെ ആക­സ്മിക വേര്‍പാ­ടില്‍ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റും, സ്റ്റാറ്റന്‍­ഐ­ലന്റ് മാര്‍ത്തോമാ ചര്‍ച്ച് വികാ­രി­യു­മായ റവ. മാത്യൂസ് ഏബ്ര­ഹാം, സെക്ര­ട്ടറി ക്യാപ്റ്റന്‍ രാജു ഫിലി­പ്പ്, ട്രഷറര്‍ പൊന്ന­ച്ചന്‍ ചാക്കോ, ഫോമ ജന­റല്‍ സെക്ര­ട്ടറി ഷാജി എഡ്വേര്‍ഡ്, ഫോമ പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാം, സ്റ്റാറ്റന്‍­ഐ­ലന്റ് മല­യാളി അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാമു­വേല്‍ കോശി, കേരള സമാജം ഓഫ് സ്റ്റാറ്റന്‍­ഐ­ലന്റ് പ്രസി­ഡന്റ് ചാക്കോ മാണി (സാ­ജന്‍ പാമ്പാ­ടി) തുട­ങ്ങിയ പ്രമു­ഖര്‍ അനു­ശോ­ചി­ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here