സൗത്ത്­ ഫ്‌­ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകര്‍ത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്‌­ളോറിഡ സംസ്ഥനത്തെ പാംബീച്ച്­ ആസ്ഥാനമാക്കി, കലാ­സാംസ്­കാരികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ്­ പാംബീച്ചിന്റെ 2016­ലെ ഭരണസാരഥ്യം പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക്­ കൈമാറി. വെല്ലിംഗ്­ടണിലെ മെഡോലാന്‍ഡ്­ കോവ് ക്ലബ്­ ഹൗസില്‍ വെച്ച്­ ജനുവരി 16­ന്­ നടന്ന സംയുക്ത യോഗത്തിലാണു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആന്തണി ചാത്തം, ബിനോയി ജേക്കബ് എന്നിവരായിരുന്നു ഇലക്ഷന്‍ കമ്മീഷ്ണര്‍മാര്‍. പ്രസിഡന്റ്­ ബാബു പിണകാട്ട് , 2015 ഡിസംബര്‍ 26­ന്­ നടന്ന പൊതുയോഗത്തില്‍ വെച്ച്­ തെരഞ്ഞെടുക്കപ്പെട്ട ബിജു തോണി കടവിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ക്ക്­ ആശംസകള്‍ നേരുകയും നിയുക്ത പ്രസിഡന്റിനെ സ്ഥാനമേല്‍ക്കുന്നതിന്­ ക്ഷണിക്കുകയും ചെയ്­തു.

തന്റെ പദവിയേല്‍ക്കല്‍ പ്രസംഗത്തില്‍ ബിജു തോണികടവില്‍, കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്­ഠം പ്രശംസിക്കുകയും, സംഘടയുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്­ തന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്­ വാഗ്­ദാനം ചെയ്യുകയും ചെയ്­തു.

തുടര്‍ന്ന്­ അദ്ദേഹം മറ്റ്­ ഭാരവാഹികളെ സദസിന്­ പരിചയപ്പെടുത്തി. ബിജു തോണി കടവില്‍ (പ്രസിഡന്റ്­), ജിജോ ജോസ്­ (വൈസ്­ പ്രസിഡന്റ്­), ജോണി തട്ടില്‍ (സെക്രട്ടറി), മാത്യു തോമസ്­ (ട്രഷറാര്‍), ഡോക്ടര്‍ ജഗതി നായര്‍ (ജോയിന്റ്­ സെക്രട്ടറി), റെജി സെബാസ്റ്റ്യന്‍ (ജോയിന്റ്­ ട്രഷറാര്‍) എന്നിവരാണ്­ 2016­ലെ കെ.എ.പി.ബി എക്‌­സിക്യൂട്ടീവ്­ കമ്മിറ്റി അംഗങ്ങള്‍. മറ്റ്­ കമ്മിറ്റി അംഗങ്ങള്‍: അജി പി തോമസ്­, ബാലന്‍ പി, ബിജു ആന്റണി, ലുകൊസ് പ്യ്‌നുംകന്‍, സജി ജോണ്‍സന്‍, സാമുഎല്‍ ജോര്‍ജ്, രാജു ജോസ്, റെജിമൊന്‍ ആന്റണി, സുനില്‍ കായല്‍ചിറയില്‍.മുന്‍ പ്രസിഡന്റ്­ ബാബു പിണകാട്ട് , സെക്രട്ടറി ഷീബ മരിയന്‍, എക്‌­സ്­ ഒഫീഷ്യോമാരായി കമ്മിറ്റിയില്‍ ഈവര്‍ഷം തുടരും.

തുടര്‍ന്ന്­ ബിജു തോണി കടവില്‍ 2016­ലെ പ്രധാന പരിപാടികളുടെ തീയതികള്‍ സദസിനെ അറിയിച്ചു. 2016 ഏപ്രില്‍ 2 ­ ഫാമിലി പിക്‌­നിക്ക്­, ഓക്­ഹീലി പാര്‍ക്ക്­, ഓണാഘോഷങ്ങള്‍ ­ ഓഗസ്റ്റ്­ 20, ക്രിസ്­മസ്­ ­ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ­ ഡിസംബര്‍ 10 (രണ്ടും ലാന്റാനാ ഹോളി സ്­പിരിറ്റ്­ ചര്‍ച്ച്­ സോഷ്യല്‍ ഹാളില്‍) വെച്ച്­ നടത്തും.

കെ.എ.പി.ബി. കഴിഞ്ഞ പല വര്‍ഷങ്ങളായി ചെയ്ദു വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമായി വീണ്ടും പഴയതുപോലെ തുടര്‍ന്ന് കൊണ്ടുപോകുമെന്ന് ബിജു തോണി കടവില്‍ സദസ്സിനു ഉറപ്പു നല്‍കി. വിഭവസമൃദ്ദമായ സ്‌­നേഹവിരുന്നോടെ യോഗം പരിസമാപ്­തിയില്‍ എ­ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here