ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും, വിദ്യാഭ്യാസ വിചക്ഷണനും, കേരള സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി ഉപാധ്യക്ഷനുമായിരുന്ന ടി.പി ശ്രീനിവാസന്റെ ഭാര്യ ചന്ദ്രലേഖ അന്തരിച്ചു.

സംസ്കാരം ജനുവരി 10-ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ശാന്തികവാടത്തില്‍.

കരുണ ചാരിറ്റീസ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷയായ ചന്ദ്രലേഖ  ഡിഎംസി ട്രസ്റ്റിന്റെ രക്ഷാധികാരി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചിത്രകാരിയും നര്‍ത്തകിയുമാണ്.

മകന്‍ ശ്രീനാഥ് കൊളംബിയ സര്‍വകലാശാലയില്‍ ജേര്‍ണലിസം പ്രഫസറായിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍. ഇളയമകന്‍ ശ്രീകാന്ത് ദുബൈയില്‍ കെ.ഇ.എഫ് ഹോള്‍ഡിങ്‌സിനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here