ന്യു യോർക്ക്: നിര്യാതനായ അഗസ്റ്റിൻ പോളിന്റെ സംസ്കാരം മെയ് 6 ശനിയാഴ്ച നടത്താനാണ് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നതെന്ന്  കുടുംബാംഗങ്ങൾ അറിയിച്ചു. അദ്ദേഹം സ്ഥിരമായി വിശുദ്ധ  കർമങ്ങളിൽ സഹകരിച്ചിരുന്ന റോക്ക് ലാൻഡ് കൗണ്ടിയിലെ നാനുവറ്റിലെ സെന്റ് ആന്റണീസ് ചർചിന്റെ   സെമിത്തേരിയിലാണ് സംസ്‍കാരം. (36 വെസ്റ്റ് നയാക്ക്  റോഡ്, നാനുവറ്റ് -10954) 854 623 2138 .  
 
മെയ്  5 വെള്ളിയാഴ്ച ന്യു സിറ്റിയിലെ ഹിഗ്ഗിൻസ് ഫ്യുണറൽ ഹോമിൽ പൊതുദർശനം. പൊതുദര്ശനത്തിന്റെയും  സംസ്കാര ശുശ്രുഷയുടെയും സമയം  പിന്നീട് അറിയിക്കും   (321  സൗത്ത് മെയിൻ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോർക്ക്-10956) 845 634  6110  
 
മൃതദേഹം അയക്കുന്നതിനു നടപടിക്രമങ്ങൾ പൂർത്തിയായി. എന്നാൽ  വിമാന ടിക്കറ്റ് കിട്ടാൻ  താമസം ഉണ്ടാവുന്നു. മരണ  കാരണം കൃത്യമായി അറിയില്ലെന്ന് ഭാര്യ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ  പറഞ്ഞു.
 
രാമപുരം തേവർകുന്നേൽ പരേതരായ  അഗസ്റ്റിന്റയും മേരിയുടെയും  ഏഴാമത്തെ പുത്രനാണ്. 
 
ഇവർക്ക് മൂന്നു മക്കളാണ്: ഡോ. മറീന & ജോൺ  ഒരസെസ്‌കി, ഷബാന പോൾ &  ബ്രാഡ് കീൻ,  നടാഷ പോൾ.   
 
സഹോദരർ: പരേതനായ അഗസ്റ്റിൻ അഗസ്റ്റിൻ (കേരളം-ത്രേസ്യാമ്മ അഗസ്റ്റിൻ. മക്കൾ: മേരി ഡാനിയൽ, ജോണ് അഗസ്റ്റിൻ, ബെന്നി അഗസ്റ്റിൻ); കുര്യാക്കോസ് തേവർകുന്നേൽ (കേരളം-തങ്കമ്മ, മകൾ: സിബി, സജി); അഗസ്റ്റിൻ ജോസഫ് (യു.എസ് .എ-ത്രേസ്യാമ്മ ജോസഫ്. മക്കൾ: വിജോ ജോസഫ്, ബിന്ദു ഗോട്ടിലെബ്) ജോർജ് തേവർകുന്നേൽ (തൃശൂർ-അന്നക്കുട്ടി ജോർജ്. മക്കൾ: ബിജു ജോർജ്, അജോ ജോർജ്); പരേതയായ സിസ്റ്റർ ലിസ അഗസ്റ്റിൻ; സിസ്റ്റർ മേരി ഗ്രേസ് (സേക്രട്ട് ഹാർട്ട് കോൺവെന്റ്, ഏഴാച്ചെരി, രാമപുരം); സിസ്റ്റർ ആനി തേവർകുന്നേൽ (സലേഷ്യൻ കോൺവന്റ്, റോം); പരേതനായ തോമസ് അഗസ്റ്റിൻ; കത്രിക്കുട്ടി ജോർജ് (യു.എസ് – ജോർജ് പാലക്കുഴിയിൽ. മക്കൾ: ജിൻസി ബിനീഷ്, ജെറിൻ ജോർജ്) തെരേസ  (മോളി) മരുതനാൽ (യു.എസ്.എ -മാത്യു മരുതനാൽ. മക്കൾ: ജോയൽ, ജസ്റ്റിൻ, ജ്യോതി) 

LEAVE A REPLY

Please enter your comment!
Please enter your name here