ലൊസാഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശൊ സാം ഉമ്മന്റെ (കൊച്ചുവീട്ടിൽ മാവേലിക്കര)  ഭാര്യ മേരി ഉമ്മന്‍ ലോസാഞ്ചലസില്‍ അന്തരിച്ചു. മാരാമൺ കോയിത്തോടത്തു  പരേതനായ   കെ വി കോശിയുടെയും  പരേതയായ   രാജമ്മ കോശിയുടെയും  (മണലൂർ, മാരാമൺ) പുത്രിയാണ് .  

മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും മധുരയിൽ നിന്നുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. മുംബെയിൽ 1940 കളിൽ  ആദ്യമായി മാർത്തോമ്മാ-ഓർത്തഡോക്സ് സണ്ടെ  സ്‌കൂൾ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ മാർത്തോമ്മാ സഭക്ക്  മാത്രം നഗരത്തിൽ 40 പള്ളികളുള്ളത്. 

മുംബൈയിൽ  മാട്ടുംഗ നിവാസികളായിരുന്നു സാം ഉമ്മനും  കുടുംബം. ദാദർ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ. 1994 ൽ അമേരിക്കയിലെത്തി. ലോസാഞ്ചലസിൽ സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ച്   അംഗങ്ങളാണ്.

മക്കൾ: ഷോൺ സാമുവൽ ഉമ്മൻ, സ്റ്റീവ് കോശി ഉമ്മൻ
മരുമകൾ:  പ്രിൻസി സൂസൻ ജേക്കബ്
കൊച്ചുമക്കൾ:  തിയാ മേരി സാമുവൽ, സേറ സൂസൻ സാമുവൽ, ഐസായ  സാം ഉമ്മൻ 

ജോർജ് വർഗീസ് ബാബൻ (ലോസ് ഏഞ്ചലസ്)  സഹോദരനാണ്.    

കൂടുതല്‍ വിവരങ്ങൾ  പിന്നീട്‌

LEAVE A REPLY

Please enter your comment!
Please enter your name here