പി പി ചെറിയാന്‍

ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയും ഡാളസ് കേരള അസോസിയേഷന്റെ ദീര്‍ഘകാല പ്രവര്‍ത്തകയും ചാള്‍സ് ഇന്‍ഷ്വറന്‍സ് ഏജന്‍സിയുടെ ഉടമസ്ഥയുമായ ആലീസ് ചാള്‍സിന്റെ (57)ആകസ്മീക നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു. ദീര്‍ഘ വര്‍ഷങ്ങളായ് സണ്ണി വേലില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശിയായ ആലീസ്ചാള്‍സ് സണ്ണിവെയ്ല്‍ സിറ്റി ലൈബ്രറി ബോര്‍ഡില്‍ രണ്ടു തവണ അംഗമായിരുന്നു.

ആലീസ് ചാള്‍സിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ , സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവര്‍ അംഗങ്ങള്‍ക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു

പൊതു ദര്‍ശനവും സംസ്‌കാര ശുശ്രൂഷയും: ഫെബ്രുവരി 3 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക്
സ്ഥലം : Inspiration church,1233 N Belt line rd ,Mesquite TX 75149.

ഐ പി സി ടാബര്‍ നാക്കിള്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.പി. മാത്യു സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേത്ര്വത്വം നല്‍കും
തുടര്‍ന്ന് സംസ്‌കാരം : Sacred heart Cemetery. 3900 Rowlett Rd ,Rowlett.Tx.75088 സംസ്‌കാരം

Live Stream
WWW.PROVISIONTV.IN

LEAVE A REPLY

Please enter your comment!
Please enter your name here