പി പി ചെറിയാന്‍

ന്യൂയോര്‍ക് /മാരാമണ്‍ ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന 129_മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ ഓലമേയുന്ന ജോലികള്‍ വ്യാഴാഴ്ച (01/02/2024) രാവിലെ 7.30 ന് അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പായുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി എബി കെ ജോഷ്വാ അച്ചന്‍, സഞ്ചാര സെക്രട്ടറി ജിജി വര്‍ഗ്ഗീസ് അച്ചന്‍, ട്രഷറര്‍ ഡോ. എബി തോമസ് വാരിക്കാട്, കറസ്‌പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി മാത്യു, ഓലമേയല്‍ കണ്‍വീനര്‍മാരായ പി കെ കുരുവിള, ജിബു തോമസ് ജോണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ്, പി പി അച്ചന്‍കുഞ്ഞ്, സുബി തമ്പി, കോയിപ്പുറം ബ്‌ളോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റോയി ഫിലിപ്പ് ണ്‍, കോഴഞ്ചേരി, മാരാമണ്‍, ചിറയിറമ്പ് ഇടവകകളിലെ വികാരിമാര്‍, സുവിശേഷകര്‍, സമീപ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.

മാരാമണ്ണിന് ചുറ്റുപാടുമുള്ള 30 പള്ളികളുടെ ചുമതലയിലാണ് ഓലമേയല്‍ നിര്‍വഹിക്കുന്നത്. ഫെബ്രുവരി ആറാം തീയതിയോടുകൂടി ഓലമേയല്‍ പൂര്‍ത്തിയാകും. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനികമായ എല്ലാ സംവിധാനങ്ങളേയും മാറ്റിവെച്ച് പമ്പാനദിയില്‍ രൂപപ്പെട്ട മണല്‍ തിട്ടയില്‍ ഓലപ്പന്തല്‍ കെട്ടി തിരുവചനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന ജനം ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു കാഴ്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here