ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികളിലായിരുന്നു നേതാക്കള്‍. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത്.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിക്കാനാണ് വിജയ് പാര്‍ട്ടിയുടെ ആലോചന. ഏപ്രിലില്‍ മഹാ സമ്മേളനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here