ഷിക്കാഗോ: കോട്ടയം കൊല്ലാട് മുല്ലശേരില്‍ യോഹാന്‍ പോള്‍ ഏബ്രഹാം ഷിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഡോ. ഏബ്രഹാം പോളിന്റേയും, ഡോ. ഷീല കൊച്ചിയിലിന്റേയും പുത്രനാണ്.
ഷിക്കാഗോ ഡിലോയിറ്റ് കണ്‍സള്‍ട്ടന്റ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു യോഹാന്‍. ഷിക്കാഗോ എസ്.എ.പി ബിസിനസ് സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയറായ ഡോ. ഏബ്രഹാം പോളും കുടുംബവും വര്‍ഷങ്ങളായി ഷിക്കാഗോയിലാണ് താമസം
സംസ്കാരം പിന്നീട്.