ന്യുയോര്‍ക്ക്: കരിമ്പനേത്ത് വീട്ടില്‍ (പുളിക്കീഴ്, തിരുവല്ല) പരേതനായ വര്‍ക്കി ഏബ്രഹാമിന്‍റെ ഭാര്യ അന്നമ്മ ഏബ്രഹാം ഓഗസ്റ്റ് 29-ാം തിയതി തിങ്കളാഴ്ച രാവിലെ കര്‍ത്തൃസന്നിതിയില്‍ ചേര്‍ക്കപ്പെട്ടു. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്ത അന്നമ്മ തന്‍റെ മക്കള്‍ പര്‍ക്കുന്ന വിവിധ പട്ടണങ്ങളിലും അവര്‍ ഉള്‍ക്കോണ്ടു നില്‍ക്കുന്ന സഭകളിലും ആരാധിച്ചു വരികയായിരുന്നു. ഈ അടുത്ത കാലത്തായി വാര്‍ദ്ധക്യ അസ്വസ്ഥയിലായിരുന്നപ്പോഴും തന്നെ സന്ദര്‍ശിക്കുന്ന എല്ലാ വരോടും ദൈവത്തിലുള്ള തന്‍റെ വിശ്വാസത്തെക്കുറിച്ചും സുവിശേഷവും അറിയിക്കുന്നുണ്ടായിരുന്നു. പരേതക്ക് 5 മക്കളും, 12 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.

മക്കള്‍: ഇവ. ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം ഡാനിയേല്‍, മറിയാമ്മ വര്‍ഗീസ്, സാറാമ്മ ജോണ്‍, പൊന്നമ്മ ജോണ്‍സണ്‍.

സെപ്റ്റംബര്‍ 2-ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 മണി വരെ പൊതു ദര്‍ശനവും, സെപ്റ്റംബര്‍ 3-ാം തിയതി ശനിയാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സംസ്കാര ശുശ്രൂഷകളും എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ചില്‍ (136 സണ്‍സെറ്റ് റോഡ്, ബ്ലൌവെല്‍റ്റ്, ന്യുയോര്‍ക്ക് 10913) വെച്ച് നടക്കും.

പാസ്റ്റര്‍മാരായ ജോസഫ് വില്യംസ്, സണ്ണി ഫിലിപ്പ്, ജോയി പി. ഉമ്മന്‍, ജോണ്‍ ജോണ്‍സണ്‍, റ്റി.തോമസ് എന്നിവര്‍ സംസ്കാര ശ്യശ്രൂഷകുള്‍ക്ക് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here