ന്യൂയോര്‍ക്ക്: ഐ.പി.സി തമിഴ്‌നാട് സ്റ്റേറ്റ് മുന്‍ പ്രസിഡന്റും ന്യൂയോര്‍ക്ക് ഡോറോ ഫെയ്ത്ത് ചര്‍ച്ച് പ്രസിഡന്റും സീനിയര്‍ പാസ്റ്ററുമായ റവ.ഡോ. എം.എസ് സാമുവേലിന്റെ ഭാര്യ നിര്യാതയായ സൂസി സാമുവേലിന്റെ സംസ്കാര ശുശ്രൂഷ ഡിസംബര്‍ 10-ന് ശനിയാഴ്ച രാവിലെ രാവിലെ 8 മണിക്ക് (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍) ന്യൂയോര്‍ക്ക് ലെവി ടൗണിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി ഹാളില്‍ ആരംഭിക്കും. സംസ്കാരം 10 മണിക്ക് (ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 8.30-ന്) ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലുള്ള സെമിത്തേരിയില്‍.

ഭൗതീകശരീരം വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ 7.30 വരെ) ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കുമ്പനാട് പൂഴിക്കാലായില്‍ പരേതരായ പാസ്റ്റര്‍ പി.ടി. ചാക്കോയുടേയും അന്നമ്മ ചാക്കോയുടേയും ഇളയ മകളാണ് പരേത. ഐ.പി.സി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമിന്റെ ഭാര്യാ സഹോദരിയുമാണ്.

മക്കള്‍: പാസ്റ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ (ന്യൂയോര്‍ക്ക് ബെസ്റ്റ് ബെറി ഗോസ്പല്‍ ടാബര്‍നാക്കല്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍), ഷാരോണ്‍ സാമുവേല്‍ (ന്യൂയോര്‍ക്ക് ഡോറോ ഫെയ്ത് ചര്‍ച്ച് ശുശ്രൂഷക). മരുമകള്‍: എല്‍സണ്‍ (ഐ.പി.സി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.എം. ജോസഫിന്റെ ഇളയ മകള്‍).

സംസ്കാര ശുശ്രൂഷകള്‍ (വെള്ളി, ശനി)

www.harvest.in, harvestusa.tv

എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ms samuel

LEAVE A REPLY

Please enter your comment!
Please enter your name here