ന്യൂയോര്‍ക്ക്: കോഴഞ്ചേരി മാരാമണ്‍ നെടുവേലില്‍ പരേതനായ എന്‍. എം. ജോര്‍ജ്ജിന്റെയും മേരിക്കുട്ടിയുടെയും മകന്‍ മാത്യു ജോര്‍ജ്ജ് (ജയിംസ്) (61) വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ഭാര്യ സാറാമ്മ (ലില്ലി) എല്‍മ്‌ഹെസ്റ്റ് ആശുപത്രിയില്‍ നേഴ്‌സാണ്. മകന്‍ ജോര്‍ജ്ജ് (ലിജു), മകള്‍ സുനു. പരേതയായ മേരിക്കുട്ടി ഫിലിപ്പ് (ചിക്കാഗോ), ആലീസ് ചെറിയാന്‍ (റോച്ചസ്റ്റര്‍), ജോര്‍ജ്ജ് എം ജോര്‍ജ്ജ് (സാം) (ഡാളസ്), ഗ്രേസി മാത്യു (ചിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്. 

1986-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പരേതന്‍ ന്യൂയോര്‍ക്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  ട്രാന്‍സ്‌പോര്‍ട്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. ക്യൂന്‍സ് ഗ്ലെനോക്‌സില്‍ 73-ാം അവന്യുവില്‍ താമസമാക്കിയ പരേതന്‍ എപ്പിഫനി മാര്‍ത്തോമ്മാ ഇടവകാംഗമാണ്. 

8ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചപ്പലില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്) മൃതശരീരം പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും തിങ്കളാഴ്ച രാവിലെ 9 മുതല്‍ എപ്പിഫനി മാര്‍ത്തോമ്മാ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നതുമാണ്.  

ഫോണ്‍:+1 (347)499-6567.

LEAVE A REPLY

Please enter your comment!
Please enter your name here