ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ വെച്ച് 2/26/2017-നു നിര്യാതയായി . അമ്പലക്കര പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്. 

മക്കൾ: ജോയി ജോർജ്ജ് (Late) – സുധ, സണ്ണി ജോർജ്ജ് – സാലി, വിൽസൺ ജോർജ്ജ് – മോളി, മേഴ്സി കോശി – ലീൽസൺ
പരേതയ്ക്ക് 10 പേരക്കുട്ടികൾ ഉണ്ട്.

ഭൗതീകശരീരം മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിൽ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 4-നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കുകയും, തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് സെമിത്തേരിയിൽ (500 US-80, Sunnyvale, Texas, 75182) ഭൗതീക ശരീരം സംസ്കരിക്കും.

ഇരു ദിനങ്ങളിലേയും ശുശ്രൂഷകൾ www.thoolikatvusa.com- ൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണു.

LEAVE A REPLY

Please enter your comment!
Please enter your name here