1440137494_a8

മയാമി, ഫ്‌ളോറിഡ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ വീട്ടില്‍ പരേതനായ ജോസഫ്‌ വെള്ളിയാന്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടി വെള്ളിയാന്റെ (മേരമ്മ- 84) സംസ്‌കാരം ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച. പൊതുദര്‍ശനം ഓഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെയും, സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മിയാമി സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചിലും (1105 NW 6Th AVE, Fort Lauderdale, FL- USA-33311) തുടര്‍ന്ന്‌ സംസ്‌കാരം ലോണ്ടര്‍ ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയിലും (2001 SW 4TH AVE, Fort Lauderdale, FL- USA – 33315) നടക്കും. പരേത കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ കൊപ്പുഴ കുടുംബാംഗം പരേതരായ ജോണിന്റേയും അന്നമ്മയുടേയും മകളാണ്‌. പരേത ദീര്‍ഘകാലം കോട്ടയം ജില്ലാ ആശുപത്രയില്‍ നേഴ്‌സിംഗ്‌ സൂപ്രണ്ടായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മക്കളോടും കൊച്ചുമക്കളോടുമൊപ്പം മയാമിയിലായിരുന്നു താമസം. മക്കള്‍: ബിനു, ഷൈനി, മിനി, പുഷ്‌പ, എബി വെള്ളിയാന്‍. മരുമക്കള്‍: അലക്‌സ്‌ ചിലമ്പത്ത്‌, ടോമി തച്ചേട്ട്‌, ഫിലിപ്പ്‌ കുടുംന്തിയില്‍, ജോണി ഞാറവേലില്‍, ജോസ്‌നി തൈയ്‌ക്കാട്ട്‌ (എല്ലാവരും യു.എസ്‌.എ). ചെറുമക്കള്‍: ബിനിത, ബ്രിയാന, ബെന്‍ജമിന്‍ ചിലമ്പത്ത്‌, ചെല്‍സി, സിന്ധ്യ തച്ചേട്ട്‌, ടോണി കുടുംന്തിയില്‍, ക്രിസ്റ്റി, കുര്യാച്ചന്‍ ഞാറവേലില്‍, മെറിന്‍ വെള്ളിയാന്‍. സഹോദരങ്ങള്‍: പരേതയായ തങ്കാനി പോട്ടൂര്‍, പരേതയായ അമ്മിണി കണ്ടച്ചാംകുന്നേല്‍, ആലീസ്‌ മുരിങ്ങോത്ത്‌, തോമസ്‌ ജോണ്‌ കൊപ്പുഴയില്‍, സൂസമ്മ കറുത്തേടത്ത്‌, ബാബു ജോണ്‍ കൊപ്പുഴയില്‍, മോളിക്കുട്ടി പതിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ചിലമ്പത്ത്‌ (954 309 7023), ജോണി ഞാറവേലില്‍ (954 732 8970).

 

LEAVE A REPLY

Please enter your comment!
Please enter your name here