ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെൻറ്റ് (പമ്പ) അതിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ആദ്യ പരിപാടിയായി പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.

പ്രസ്‌തുത പരിപാടിയുടെ കോർഡിനേറ്റർ ആയി പ്രേവർത്തിച്ച റെവ ഫിലിപ്സ് മോടയിൽ ചിരി അരങ്ങിൻറ്റെ ആദ്യ വെടി പൊട്ടിച്ചു ആസ്വാദകരെ രസിപ്പിച്ചു.തുടർന്ന് പമ്പ പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാല ഏവർക്കും സ്വാഗതം അരുളുകയും അമേരിക്കൻ ജീവിതത്തിലെ ചില സന്ദർഭങ്ങൾ അവതരിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ജോർജ് ഓലിക്കൽ കേരളത്തിലെയും അമേരിക്കയിലെയും ചില രസകരമായ അനുഭവങ്ങൾ പങ്കു വച്ച് ശ്രോതാക്കളുടെ ശ്രെധ പിടിച്ചു പറ്റി. 

തുടർന്ന് വേദി പങ്കിട്ട അലക്സ് തോമസ്, ഡോ. ഈപ്പൻ ഡാനിയേൽ, ഫിലിപ്പോസ് ചെറിയാൻ, ജോർജ്കുട്ടി ലൂക്കോസ്, ജേക്കബ് കോര, രാജു പി ജോൺ, മോഡി ജേക്കബ്, ടിനു ജോൺസൻ, ജോർജ് പണിക്കർ, മാസ്‌വെൽ ജിഫോർഡ്, സുധ കർത്താ, ജോൺ പണിക്കർ തുടങ്ങിയവർ കാണികളെ സ്ഥല കാല വിസ്‌മൃതിയിൽ ആനന്ദത്തിൽ ആറാടിച്ചു യോഗം സന്തോഷ പൂരിതമാക്കി.

യോഗത്തിൽ പങ്ക്കെടുത്തവർക്കു ത൯റ്റേതായ ശൈലിയിൽ ഫലിതങ്ങൾ അവതരിപ്പിച്ചു കൊണ്ട് പമ്പ ജനറൽ സെക്രട്ടറി തോമസ് പോൾ നന്ദി പ്രെകാശനം നടത്തി. ഡിന്നറോടു കൂടി യോഗം പര്യവസാനിച്ചു.മെയ് 13 നു മാതൃ ദിന ആഘോഷം, സെപ്റ്റംബർ 16 നു സ്പെല്ലിങ് ബി കോംപറ്റീഷൻ, മറ്റു മത്സരങ്ങൾ, സിമ്പോസിയം എന്നിവക്കുള്ള ക്രെമീകരണങ്ങൾ നടന്നു വരുന്നതായും,  പമ്പ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഒക്ടോബർ 21 നു വിവിധ കലാ പരിപാടികളോടു നടത്തപ്പെടുമെന്നും പ്രെസിഡെ൯റ്റ് സുമോദ് നെല്ലിക്കാല, ആനിവേഴ്സറി കമ്മറ്റി ചെയർമാൻ അലക്സ് തോമസ് എന്നിവർ അറിയിച്ചു. 

വാർത്ത: ജോർജുകുട്ടി ലൂക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here