മഞ്ഞുപൊഴിയുന്ന തൂവെള്ള രാവില്‍
മാമരം കോച്ചുന്ന പാതിരാവില്‍
മാനത്തു പൂത്തിരി കത്തും പോലെ
മിന്നി മിന്നി വിണ്ണില്‍ കണ്ടുതാരം
മാനവരക്ഷയ്ക്കായ് ലോകനാഥന്‍
മണ്ണിലെ പുല്‍ക്കൂട്ടില്‍ ജാതനായി
കിഴക്കുനിനെ്നത്തിയ രാജാക്കന്മാര്‍
ഉണ്ണിയെ കണ്ടു മടങ്ങി തിരികെ
ശാസ്ത്രിഗണങ്ങളും താണുനിന്നി-
ട്ടുണ്ണിയെ വാഴ്ത്തി സ്തുതിച്ചീടുന്നു.
പക്ഷികളുച്ചത്തില്‍ ഗീതംപാടി
പീലികള്‍ നീട്ടിമയില്‍ നൃത്തമാടി
പാപപിമോചനകനീപാതിരാവില്‍
പരിപാവാനരൂപനായ് പാരിലെത്തി
പാപിയെതേടി പാരില്‍ വന്ന
പാപവിമോചകാ കൈതൊഴുന്നേ!

LEAVE A REPLY

Please enter your comment!
Please enter your name here