അമേരിക്കയിലുള്ള മലയാളീ സ്ത്രീകളുടെ ഒരു കൂട്ടായ്മയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നെങ്കിലും ആ ചിന്ത ശക്തമായത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഒരു ഫോണ്‍ കോണ്‍ഫറന്‍സിനു ശേഷമാണ്.രണ്ടു വര്‍ഷം മുന്‍പു കൊല്ലപ്പെട്ട ഇല്ലിനോയി വിദ്യാര്‍ത്ഥി പ്രവീണിന്റെ മരണത്തിന്റെ ദുരൂഹതകള്‍ ഇതുവരെരെയും ദൂരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, നീതിയുടെ പൊരാട്ടം തുടരുന്നതിനുള്ള ഒരു ഒത്തുചേരലായിരുന്നു അത്.

ലോകത്തിന്റെ നനാ ഭാഗത്തുനിന്നുമുള്ളവര്‍ അതില്‍ പങ്കെടുത്തു. 250 പേര്‍ക്കുമാത്രമെ അതില്‍ പങ്കെടുക്കാനുള്ള സൌകര്യം ഒരുക്കിയിരുന്നുള്ളു.അത്രത്തോളം ആള്‍ക്കാര്‍ വെളിയിലും ഉണ്ടായിരുന്നു.ഒരിക്കലും സംഭവിച്ചിട്ടില്ലത്ത വിധത്തില്‍ സ്ത്രീ പ്രാതിനിധ്യവും ഏറെയായിരുന്നു.
അമേരിക്കയില്‍ ആയിരത്തിലധികം സംഘടനകളിലായി നാം കാണുന്ന മലയാളികള്‍ ഗൃഹാതുരത്വവും ഇന്‍ഡ്യന്‍ രാഷ്ട്രീയവും ചാരിറ്റിയും ഒക്കെ മനസ്സില്‍ പേറി നടക്കുമ്പോള്‍ ഇവിടുത്തെ പല പ്രശ്നങ്ങള്‍ക്കും വേണ്ടത്ര പ്രധാന്യം കൊടുക്കുന്നില്ല. എന്നാല്‍ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ‘ജസ്റ്റിസ് ഫൊര്‍ ഓള്‍ എന്ന സംഘടന‘ ഇതിനൊരപവാദമാണ് .

അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് അതു പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനു പ്രത്യേകിച്ചു മലയാളീ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നമ്മുടെ ഒരോരുത്തരുടെയും പ്രശ്നമാണെന്നു മനസ്സിലാക്കി അതിനു വേണ്ടി പ്രവര്‍ത്തിക്കാനാകണം. അടുത്ത തലമുറ അമേരിക്കക്കാരനായി തീരാനാണ് സാധ്യത. അപ്പോഴും ഇന്‍ഡ്യന്‍ അമേരിക്കന്‍ എന്നല്ലാതെ തനി അമേരിക്കക്കാരനായി ആരും അവരെ കാണുമെന്നു തോന്നുന്നില്ല. അപ്പോള്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ ഒരു ശക്തിയായി ഒരു പ്രശ്നമുണ്ടായാല്‍ ഒന്നിച്ചു നില്‍ക്കാന്‍ ഉണ്ടാവണം. അതിനുള്ള കരുക്കള്‍ ഒരുക്കിക്കൊടുക്കാന്‍ ഈ തലമുറയ്ക്കു കഴിയണം.നിരപരാധികളായ ഇന്ത്യന്‍ യുവത്വം ജയിലറകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കു വേണ്ടി പൊരാടാന്‍ അവരുടെതന്നെ രക്തത്തിനു വേദിയുണ്ടാകണം.ഈ നാട്ടില്‍ എല്ലാവരും സ്വതന്ത്രരാണ്, നിയമ പരിരക്ഷയുണ്ട് എന്നൊക്കെ പറഞ്ഞാലും ഒറ്റപ്പെട്ടു പോകുന്ന ചില വേളകള്‍, അബദ്ധത്തില്‍ ചെന്നു പെട്ടുപോകുന്ന ഇടങ്ങള്‍,‍ ഒന്നുറക്കെ വിളിക്കാന്‍ പോലുമാകാതെ ചതിയില്‍പ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങള്‍ ഒക്കെ ഉണ്ടാവാം.അപ്പോള്‍ പെട്ടെന്നു സഹായിക്കാന്‍ പറ്റുന്ന ഒരാളുമായൊ പലരുമായൊ ബന്ധപ്പെടാന്‍ സാധിക്കുക ,ഒരു തിരോധാനമുണ്ടായാല്‍ അവനെപ്പറ്റി അറിയാവുന്ന ആരെങ്കിലും ഉണ്ടായിരിക്കുക,ഇതൊക്കെ ആവശ്യമാണ്. സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷ്യും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു അവ വിരല്‍ ചൂണ്ടുന്നത്.

അടുത്തകാലത്ത് കണാതായ ഒരു മകള്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ ആദ്യമൊന്നും വേണ്ട സഹായങ്ങള്‍ ഒരിടത്തു നിന്നുപോലും കിട്ടിയില്ല എന്നാണറിഞ്ഞത്.പാര്‍ക്കിങ് ലോട്ടില്‍ നിന്നു കാണാതായവര്‍,യാത്രയില്‍ കാണാതായവര്‍ അവരൊന്നും തിരിച്ചു വന്നിട്ടേയില്ല. കാറില്‍ മരിച്ചു കിടന്ന പെണ്‍കുട്ടിയുടെ അന്ത്യനിമിഷങ്ങള്‍ ഇപ്പോഴും നമുക്കറിയില്ല. റിനിയെപ്പറ്റി വിവരങ്ങള്‍ ഒന്നുമില്ല. പ്രവീണ്‍ കൊലചെയ്യാപ്പെട്ടതാണെന്ന വ്യക്തമായ തെളിവുണ്ടായിട്ടും കൊലപാതകമണെന്നു തെളിയിക്കപ്പെടുന്നില്ല. കൊലപാതകിക്കു ശിക്ഷ കിട്ടുന്നുമില്ല.

മലയാളികളായ ഒരുപാടുപേര്‍ ഇപ്പോള്‍ ഉന്നത തലങ്ങളില്‍ ജൊലി ചെയ്യുന്നുണ്ട്. അവരെപ്പറ്റി നമ്മള്‍ അറിയണം. വേണ്ട സമയത്ത് മതാപിതാക്കള്‍ക്കു അവരുമായി ബന്ധ്പ്പെടന്‍ കഴിയും വിധത്തിലുള്ള സംവിധാനം ഉണ്ടാകണം.തന്റെ മകന്റെ അകാല മരണം, കൊല്ലപ്പെട്ടതാണെന്നു മനസ്സിലായിട്ടും ഘാതകനെപ്പറ്റി അറിയാന്‍ കഴിയാത്ത അവസ്ഥ, നീതിലഭിക്കാത്തതിന്റെ വേദന, ഇങ്ങനെയൊന്നും ഇനി ഒരമ്മയും അനുഭവിക്കാനിട വരരുത്.ആര്‍ക്കാണ് എപ്പോഴാണ് ഒരു ദുരനുഭവം ഉണ്ടാകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവുകയില്ലല്ലൊ.

ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ മാനവികതയിലും ബൌദ്ധികതയിലും മുന്‍പന്തിയിലാണു. അതില്‍ അസൂയാലുക്കല്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ആനന്ദ് ജോണിന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ ആയിരിക്കില്ലെ?അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് നമ്മുടെ ശക്തി തെളിയിച്ചില്ലെങ്കില്‍ നമുക്കു വീണ്ടും നഷ്ടപ്പെടലുകള്‍ ഉണ്ടാകാം, നിരപരാധികള്‍ കൊല്ലപ്പെടാം, ജയിലില്‍ അടയ്ക്കപ്പെടാം.

യതൊരു നേതൃസ്ഥാനങ്ങളുമില്ലാതെ പേരിനു വാലും തലയുമില്ലാതെ ജോലിയുടെ തലക്കനം ഇല്ലാതെ തനി മലയാളികളായി മലയാളി സ്ത്രീകള്‍ക്കു ഒന്നിച്ചുകൂടാന്‍ ഒരു വേദി ഉണ്ടാകണം. ഈ സൈബര്‍ യുഗത്തില്‍ 50 സ്റ്റേറ്റ്റ്റുകളില്‍ നിന്നും ഒന്നിച്ചു കുടാന്‍ നമുക്കു സാധിക്കും.സോഷ്യല്‍ മീഡിയാകള്‍ അതിനു സഹായകമാകും. നമുക്കു എന്തെങ്കിലും നേടാനുണ്ടൊ എന്നല്ല ചിന്തിക്കുന്നത്. മറ്റുള്ളവര്‍ക്കുവെണ്ടി എന്തെങ്കിലും ചെയ്യാനാകുമൊ എന്നു മാത്രമാണ്.
സ്ത്രീകളില്‍ ഏറിയ പങ്കും വീടും ജോലിയും ടീവിയുമൊക്കെയായി ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരാണ്.വിവിധകഴിവുകള്‍ കൊണ്ടു അനുഗൃഹീതരായ സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിയുന്നില്ല.

ഇവിടെ ലൌലി വറുഗീസ് വലിയ ഒരു മാതൃകയാണ്. പലതരത്തിലും മായിച്ചു കളയാന്‍ ശ്രമിച്ച കേസ്,നിജസ്ഥിതി അറിയാതെ താന്‍ പിന്നോട്ടില്ല എന്നു തീരുമാനിച്ച ധീരമായ മനസ്സിന്റെ ഉടമയാണ്. ആ പോരാട്ടത്തില്‍ കൂടെ നില്‍ക്കാന്‍ കഴിവുള്ള ധാരാളം വനിതകളും ഉണ്ടെന്നു ആ സമ്മേളനവും തെളിയിച്ചിരിക്കുന്നു.

മലയാളീ സ്ത്രീകളുടെ ഈ കഴിവും ധൈര്യവും സ്നേഹവും ക്ഷമയും സഹാനുഭൂതിയും ഉപയോഗിക്കപ്പെടണം. ഇനി ഒരമ്മയും ഇതുപോലെ വേദനിക്കാന്‍ ഇടവരരുത്. നമുക്കു അമ്മമാര്‍ക്ക്, സഹോദരങ്ങള്‍ക്കു ഒരുമിക്കാം;ഒരു ശക്ക്തിയാകാം. പിന്തുണയുമായി ധാരാളം പെരുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here