നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുമായെത്തുന്ന തമിഴ് ആന്തോളജി പാവ കഥൈകളുടെ ട്രെയ്ലർ പുറത്തിറങ്ങി.

ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്‌നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന.

സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്‌ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർ‌ടൈൻ‌മെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പുറത്തെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here