മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾകൂടിയുണ്ടാകും. 24ന് ചേരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വാർഷിക ജനറൽബോഡി യോഗത്തിൽ ഇതിനുള്ള അനുമതി നൽകും. ഇതോടെ ഐപിഎൽ ടീമുകളുടെ എണ്ണം പത്താകും.

അദാനി, ഗോയങ്ക ഗ്രൂപ്പുകളുടേതാകും ടീമുകൾ. ആദ്യത്തേത് അഹമ്മദാബാദ് കേന്ദ്രമായാണ്. ലഖ്നൗ, കാൺപുർ, പുണെ നഗരങ്ങളിലൊന്ന് പുതിയ ടീമിന് വേദിയാകും. നടൻ മോഹൻലാൽ കഴിഞ്ഞ ഐപിഎൽ കാണാൻ ദുബായിലെത്തിയത് കേരളത്തിൽനിന്നുള്ള ടീമിന്റെ സാധ്യതയായി വാർത്തയുണ്ടായിരുന്നു.

ഐപിഎലിൽ നേരത്തെയുണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയെ തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here