സ്റ്റീഫൻ നെടുമ്പള്ളിയാവാൻ ചീരഞ്ജീവി ഒരുങ്ങിക്കഴിഞ്ഞു. 2019 ൽ തിയേറ്ററുകളിൽ പൊടിപൂരം തീർത്ത പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുപ്പോൾ മലയാളത്തിലുണ്ടായ മെഗാ വിജയം അവിടെ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമ പ്രേക്ഷകർ.മലയാളത്തിൽ മാസാണെങ്കിൽ തെലുങ്കിൽ മാസോട് മാസായിരിക്കുമെന്ന് പ്രേക്ഷകർ പറയുന്നു.200 കോടി കളക്ഷൻ ലഭിച്ച ലൂസിഫർ ആ വർഷത്തെ ബ്ലോക്ക്ബസ്റ്ററായിരുന്നു.സ്റ്റീഫൻ നെടുമ്പള്ളിയാവാനുള്ള ഒരുക്കത്തിലാണ് ചീരഞ്ജീവി.

ചീരഞ്ജീവിയുടെ അടുത്ത സുഹൃത്ത് എൻ പ്രസാദിന്റെ എൻ .വി .ആർ സിനിമയും ചീരഞ്ജീവിയുടെ മകൻ രാം ചരണിന്റെ കോണിഡെലാ പ്രൊഡക്ഷൻ കമ്പനിയുമാണ് തെലുങ്കിൽ ഒരുക്കുന്ന ചിത്രംനിർമ്മിക്കുന്നത്. ചിത്രത്തിനായി പല പ്രമുഖ സംവിധായകർ തിരക്കഥയുമായി ചീരഞ്ജീവിയെ ബന്ധപ്പെട്ടിരുന്നു.പ്രഭാസ് ചിത്രം സഹോ ഒരുക്കിയ സൂജിത് ആയിരിക്കും ചീരഞ്ജീവി ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു ആദ്യം പുറത്തുവന്നു റിപ്പോർട്ട്. സൂജിത് തയ്യാറാക്കിയ തിരക്കഥയിൽ ചിരഞ്ചീവി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകൻ വി.വി വിനായകയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അവസാനം തന്റെ സിനിമയുടെ സംവിധായകനെ കണ്ടെത്തി എന്ന് ചീരഞ്ജീവി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റുകൾ ഒരുക്കിയ ഹിറ്റ് മേക്കർ മോഹൻ രാജ (ജയം രാജ) യാണ് ഇതുവരെയും പേരിടാത്ത ലൂസിഫർ തെലുങ്ക് റീമേക്കിന്റെ സംവിധാനം നിർവഹിക്കുന്നതെന്ന് ചീരഞ്ജീവി പറഞ്ഞു.തെലുങ്ക് പ്രേക്ഷകർക്ക് അനുയോജ്യമായ തിരക്കഥയാണ് മോഹൻ രാജ ഒരുക്കിയിരിക്കുന്നതെന്ന് ചീരഞ്ജീവി വ്യക്തമാക്കി. മോഹൻ രാജയുടെ ആദ്യ സംവിധാന സംരംഭം തെലുങ്കിലായിരുന്നു. ഹനുമാൻ ജംഗ്ഷൻ, തമിഴിൽ തനി ഒരുവൻ , ജയം, വേലൈക്കാരൻ എന്നീ സിനിമകളൊരുക്കിയിട്ടുണ്ട്.

തെലുങ്കിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് മോഹൻ രാജ .തന്റെ സിനിമ കരിയറിന്റെ തുടക്കം തെലുങ്ക് സിനിമയിലൂടെയായിരുന്നെന്നും ലൂസിഫർ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണെന്നും അതിന്റെ റീമേക്കിലൂടെ തെലുങ്കിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിന് സന്തോഷമുണ്ടെന്ന് മോഹൻരാജ പറഞ്ഞു. ചിരഞ്ജീവിയൂടെ ഹിറ്റ്‌ലർ എന്ന സിനിമയിൽ മോഹൻ രാജ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്.ലൂസിഫർ മലയാളം പതിപ്പിൽ നിന്ന് തികച്ചും മാറ്റം വരുത്തി, തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ചിത്രം ഒരുക്കുന്നതെന്ന് ചീരഞ്ജീവി പറഞ്ഞിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയ ദർശിനിയായി സുഹാസിനിയും പൃഥ്വിരാജ് ചെയ്ത കഥാപാത്രമായി വിജയ ദേവരകൊണ്ടയും വിവേക് ഒബ്‌റോയുടെ വേഷത്തിൽ റഹ്മാനും എത്തും. ഒപ്പം ഖുശ്ബു ,ജഗതി ബാബു തുടങ്ങിയവരെയും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ചീരഞ്ജീവി ബന്ധപ്പെട്ടിരുന്നു . ചീരഞ്ജീവി ഇപ്പോൾ കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. അതിനു ശേഷം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്. തെലുങ്കിൽ ലൂസിഫർ ഒരുങ്ങുമ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here