താരങ്ങളുടേതു മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങളറിയാനും ആരാധകർ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു താരപുത്രിയാണ് വിസ്മയ മോഹൻലാൽ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ നിരന്തരം ചോദിക്കാറുണ്ടെങ്കിലും, എഴുത്തിനോടും ആയോധനകലകളോടുമൊക്കെയാണ് വിസ്മയയ്ക്ക് താൽപര്യം.സോഷ്യൽ മീഡിയയിൽ സജീവമായ വിസ്മയ തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരപുത്രി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 22 കിലോ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.
‘തായ്‌ലൻഡിൽ ചിലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല.

മനോഹരമായ ആളുകൾക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു അത്. ഇവിടെ വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാൻ വർഷങ്ങൾ കടന്നുപോയി. പടികൾ കയറുമ്പോൾ പലപ്പോഴും എന്റെ ശ്വാസം നിന്നു പോവുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ 22 കിലോ കുറച്ചു. ഇപ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നു.എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി ‘ മ്യു തായ്’ പരീക്ഷിക്കുന്നത് മുതൽ മനോഹരമായ കുന്നുകൾ കയറുന്നതും, സൂര്യാസ്തമയ കാഴ്ചകളുമൊക്കെ ഒരു പോസ്റ്റ്കാർഡ് പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാൻ ഇതിലും നല്ലൊരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലായിരുന്നെങ്കിൽ എനിക്കിത് സാധിക്കില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഏറ്റവും മികച്ച കോച്ച്. ദിനവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നൽകി. എന്നെ പിന്തുണച്ചു.എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് പഠിപ്പിച്ചുതന്നു. എനിക്കിതിന് സാധിക്കില്ലെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതിന് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നു.ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് കിട്ടിയ കുറേയേറെ കാര്യങ്ങളുണ്ട്. മനോഹരമായ കുറേ പേരെ കണ്ടുമുട്ടി. എന്നിൽ തന്നെ വിശ്വസിക്കാൻ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാൾ അത് പ്രാവർത്തികമാക്കാൻ പഠിച്ചു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…’- വിസ്മയ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here