സ്റ്റൈലിഷ് ഫോട്ടോഷൂട്ടിൽ തിളങ്ങി നടി രശ്മി ബോബൻ. സാരിയിലും പരമ്പരാഗത വസ്ത്രങ്ങളിലും കണ്ടിരുന്ന താരം ഇത്തവണ വേറിട്ടൊരു മേക്കോവറിലാണ് എത്തുന്നത്.

‘ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്’, ഫോട്ടോഷൂട്ട് വിശേഷങ്ങളെക്കുറിച്ച് രശ്മി പറഞ്ഞു തുടങ്ങുന്നു. ‘സിനിമകളിലും സീരിയലുകളിലുമൊക്കെ ഞാൻ ചെയ്ത മിക്ക കഥാപാത്രങ്ങളും സാരിയാണ് അണിയുന്നത്. കഴിഞ്ഞ ഫോട്ടോഷൂട്ടിലും സാരിയായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ ഏതെങ്കിലും പ്രത്യേക ചടങ്ങുകൾക്കു മാത്രമാണ് സാരിയണിയാറ്. എന്റെ സുഹൃത്ത് സീമ സുരേഷും അവരുടെ സുഹൃത്തായ ഫൊട്ടോഗ്രാഫർ അഭിലാഷ് വളാഞ്ചേരി ആണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുന്നത്. അല്ലെങ്കിലും ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. പവ ഡിസൈൻസിന്റേതാണ് കോസ്റ്റ്യൂം.’–രശ്മി പറയുന്നു.

ഇതിനിടെ സീരിയൽ രംഗത്തും സജീവമാകാൻ ഒരുങ്ങുകയാണ് രശ്മി. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന ചിത്രമാണ് പുതുതായി രശ്മി കമ്മിറ്റ് ചെയ്തിട്ടുള്ളത്, കോവിഡ് ആയതോടെ ഷൂട്ടിങ് മാറ്റിവച്ചിരിക്കുകയാണ്. രണ്ടു സിനിമകളുടെ ചർച്ചകൾ നടന്നു വരുന്നു എന്നും സീരിയൽ മേഖലയിൽ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും രശ്മി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here