എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ട് വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ തുറന്നതോടെ പാലത്തിലൂടെ ഡ്രൈവിന് പോകാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ കുണ്ടന്നൂർ മേൽപ്പാലം വഴി രാത്രി സവാരിക്കിറങ്ങിയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രജിത്. മകൾ പ്രാർഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്. പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്. മേൽപാലങ്ങൾ തുറന്നതോടെ കുണ്ടന്നൂർ–വൈറ്റില യാത്ര എളുപ്പമായി. മേൽപാലങ്ങൾ തുറക്കുന്നതിനു മുൻ‍പു കുണ്ടന്നൂരിൽ നിന്നു വൈറ്റില വരെ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 14 മിനിറ്റു വേണ്ടി വന്നപ്പോൾ പുതിയ മേൽപാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാൻ കഴിഞ്ഞുവെന്ന് യാത്രക്കാർ പറയുന്നു.

കൊച്ചി – ധനുഷ്കോടി, പൻവേൽ – കന്യാകുമാരി, കുണ്ടന്നൂർ – വെല്ലിങ്‌ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസത്തിന്റെ വഴി തുറക്കും പുതിയ മേൽപാലം.

LEAVE A REPLY

Please enter your comment!
Please enter your name here