മലയാളികളുടെ പ്രിയതാരം മുത്തുമണി അമ്മയാകാനൊരുങ്ങുന്നു. നിറ വയറുമായി നില്‍ക്കുന്ന മുത്തുമണിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവ് പി ആര്‍ അരുണ്‍ ആണ് പങ്കുവെച്ചത്. ഞങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് അരുണ്‍ മുത്തുമണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

2006ല്‍ ആണ് മുത്തുമണിയും അരുണും വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വിവാഹിതയായി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുത്തുമണി അമ്മയാകാന്‍ ഒരുങ്ങുന്നത്.

നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന്‍ കൂടിയാണ് അരുണ്‍. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here