
അമേരിക്ക : ന്യൂയോര്‍ക്കില്‍ സോന എന്ന പേരില്‍ ഇന്ത്യന്‍ ഭക്ഷണശാല തുടങ്ങി നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പുതിയ ബിസിനസ് സംരഭത്തിന്റെ ഉദ്ഘാടന ചിത്രങ്ങള്‍ നടി പങ്കു വച്ചിരിക്കുന്നത്. അമേരിക്കക്കാര്‍ക്ക് ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലയെന്നാണ് താരം തന്റെ സംരഭത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്.
ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണ് ഇവിടെ ഉള്ളത് .കാലങ്ങളായുള്ള ഇന്ത്യയുടേയും എന്നോടൊപ്പം വളര്‍ന്ന രുചികളുടെയും ആവിഷ്‌കാരമാണ് സോന. ഇത് നിങ്ങളില്‍ എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍- പ്രിയങ്ക പറഞ്ഞു.
പ്രെമുഖ ഷെഫ് ഹരി നായിക് ആണ് ഈ ഭക്ഷശാലയില്‍ രുചിക്കൂട്ടുകള്‍ ഒരുക്കുന്നത്. രുചികരവും പുതുമയുള്ളതുമായ മെനുവിലൂടെ തന്റെ രാജ്യത്തിന്റെ ഭക്ഷണ യാത്രയിലേക്ക് ഹരി നിങ്ങളെ കൂട്ടിക്കൊണ്ട പേകുമെന്നും പ്രിയങ്ക പറയുന്നു. ഈ മാസം അവസാനം സോന പ്രവര്‍ത്തനം ആരംഭിക്കും.