പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സാര്‍പട്ടാ പരമ്പരൈ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസര്‍ പുറത്തിറങ്ങി. ആര്യയാണ് ചിത്രത്തിലെ നായകന്‍. കബിലന്‍ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ‘നോക്കൗട്ട് കിങ്’ എന്നറിയപ്പെട്ടിരുന്ന കാശിമേട് അറുമുഖത്തിന്റെ ജീവിതമാണ്  സിനിമയ്ക്ക് പ്രചോദനമായത്.

 

വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയായി പശുപതിയും വേഷമിടുന്നു. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ. സംഗീതം- സന്തോഷ് നാരായണന്‍. നീലം പ്രൊഡക്ഷന്റെയും കെ9 സ്റ്റുഡിയോസിന്റെയും ബാനറില്‍ ഷണ്‍മുഖം ദക്ഷണ്‍രാജാണ് ചിത്രം നിര്‍മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here