~ ഈ സങ്കീർത്തനത്തിൽ ഏഴ് പ്രമുഖ ഗായകർ അൽക യാഗ്‌നിക്, ശ്രേയ ഘോഷാൽ, കെഎസ് ചിത്ര, സാധന സർഗം, ശാഷാ തിരുപ്പതി, അർമാൻ മാലിക്, അസീസ് കൗർ ഒത്തു ചേരുന്നു ~

ഇന്ത്യ, 25 ജൂൺ, 2021: നിരാശാജനകമായ സമയങ്ങളിൽ, പ്രചോദനാത്മകമായ വാക്കുകളും ആത്മാവിനെ സ്പർശിക്കുന്ന മെലഡികളും ഇരുളിന്റെ അവസാനം പ്രത്യാശയുടെ വെളിച്ചം കാണാൻ നമ്മളെ സഹായിക്കുന്നു. ഈ വിശ്വാസത്തോടെ സോണി മ്യൂസിക് ഇന്ത്യ, ദേശീയ അവാർഡ് ജേതാവ് ഗുൽസാർ, ഗ്രാമി, അക്കാദമി അവാർഡ് ജേതാവായ സംഗീതജ്ഞൻ എആർ റഹ്മാൻ എന്നിവരുമൊത്ത് ‘മേരി പുകാർ സുനോ’ എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രത്യശയുടെയും സൗഖ്യപ്പെടലിന്റെയും ഒരു സങ്കീർത്തനം സൃഷ്ടിക്കാൻ കൈകോർത്തിരിക്കുന്നു. സോണി മ്യൂസിക് ഇന്ത്യ അനാച്ഛാദനം ചെയ്ത ഈ ഗാനം ദിൽ സേ, ഗുരു, സ്ലംഡോഗ് മില്യണയർ, സാതിയ, ഓകെ ജാനു എന്നിവയിലെ അവിസ്മരണീയമായ സഹകരണത്തിന് ശേഷം ഇരുവരെയും വീണ്ടും ഒരുമിപ്പിക്കുന്നു.

‘മേരി പുക്കർ സുനോ’ ഇന്ത്യൻ സംഗീതലോകത്തെ ചില ഇതിഹാസ കലാകാരന്മാരെയും ഒപ്പം പ്രശസ്തരായ നവയുഗ ഗായകരായ അൽക യാഗ്‌നിക്, ശ്രേയ ഘോഷാൽ, കെഎസ് ചിത്ര, സാധന സർഗം, ഷാഷാ തിരുപ്പതി, അർമാൻ മാലിക്, അസീസ് കൗർ എന്നിവരെയും ഒരുമിച്ച് കൊണ്ടുവരുന്നു. സപ്ത സ്വരങ്ങൾ പോലെ, ഈ അതുല്യമായ ഒത്തുചേരൽ തലമുറകളുടെയും സംസ്‌കാരത്തിന്റെയും പ്രതീകാത്മകമായ മേളനമാണ്.
ഈ ഗാനത്തിൽ പ്രധാനമായും മാതി മാ (ഭൂമി ദേവി) തന്റെ എല്ലാ കുട്ടികളെയും വീണ്ടും ഒരുമിച്ചു കൂടാൻ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്നും അവർക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു. ശുഭാപ്തിവിശ്വാസം, ഒരുമ എന്നിവയും ഇത് വീണ്ടും പ്രോജ്വലിപ്പിക്കുന്നു. നമ്മുടെ ആത്മാവിനുള്ളിൽ വിശ്വാസത്തിന്റെ അഗ്‌നി ജ്വലിപ്പിച്ചുകൊണ്ടേയിരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഈ ഗാനം, ഇരുൾ നിറഞ്ഞ കാലം തിളക്കമാർന്നതും സന്തോഷകരവുമായ ഒരു ഭാവിയുടെ നാന്ദിയാണെന്ന് എടുത്തുകാണിക്കുന്നു. ഒരു ലോകം. ഒരു പ്രത്യാശ. ഒരു ഉറപ്പ് നമ്മൾ ഒത്തൊരുമിച്ച് അതീജീവിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ‘മേരി പുക്കർ സുനോ’ വേരൂന്നിയിരിക്കുന്നത്.

ഗാനത്തിന്റെ സംവിധാനത്തെക്കുറിച്ചും സംഗീത രചനയെക്കുറിച്ചും സംഗീത ചക്രവർത്തി എ.ആർ. റഹ്മാൻ പറഞ്ഞു, ”ഈ സമയം, പകർച്ചവ്യാധിയുടെ ഈ കാലഘട്ടം എല്ലാവരുടെയും ജീവിതത്തിലെ അസാധാരണമായ ഒരു ഘട്ടമാണ്. എവിടെയും അനിശ്ചിതത്വവും വേദനയുമാണ്, എന്നിട്ടും, വളരെയധികം ഊർജ്ജസ്വലതയും പ്രത്യാശയും കാണുന്നു. നമുക്കെല്ലാവർക്കും ആശ്വാസവും ഉറപ്പുമാണ് ഇപ്പോൾ ആവശ്യം, അതുകൊണ്ടുതന്നെയാണ് ഗുൽസാർ ജിയും ഞാനും പ്രതീക്ഷയുടെ ഒരു ഗാനം സൃഷ്ടിക്കാൻ ആഗ്രഹിച്ചത്. ‘മേരി പുക്കർ സുനോ’ ഭാരത മാതാവ് തന്റെ പെൺമക്കളിലൂടെ കുട്ടികൾക്ക് പാട്ടുപാടികേൾപ്പിക്കുന്നതു പോലെയാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത് പോലെയാണ്. ദുരിതകാലങ്ങളെ മനുഷ്യർ അതിജീവിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്, ഇതും നമ്മൾ ധൈര്യപൂർവം തരണം ചെയ്യും.”


ദേശീയഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് ഗുൽസാർ സാഹബ് പറഞ്ഞു, ”ഈ കഥ മാതി മാ അല്ലെങ്കിൽ ഭൂമി ദേവിയെക്കുറിച്ചുള്ളതാണ്, അവൾ പറയുന്നത് കേൾക്കാൻ അവൾ നമ്മോട് അഭ്യർത്ഥിക്കുന്നു. അവളുടെ സമൃദ്ധമായ വിഭവങ്ങൾ, തണുത്ത കാറ്റ്, ഒഴുകുന്ന അരുവികൾ, അനന്തമായ സൂര്യപ്രകാശം എന്നിവയിലൂടെ അവൾ നമുക്ക് പ്രതീക്ഷ നൽകുന്നു; നമുക്ക് ദാനമായി കിട്ടിയ നമ്മുടെ ജീവിതം കരുതലോടെ കാക്കുമെന്ന് വാഗ്ദാനം നൽകുന്നു. റഹ്മാൻ സാഹബ് എല്ലായ്‌പ്പോഴും എന്നപോലെ എന്റെ വാക്കുകൾക്ക് ഒരു മാന്ത്രിക സ്പർശം നൽകി.”

സോണി മ്യൂസിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജത് കക്കർ പറഞ്ഞു, ”സോണി മ്യൂസിക് ഇന്ത്യ സംഗീത പ്രേമികൾക്ക് ഒരു വിരുന്നൊരുക്കാൻ ശ്രമിക്കുകയാണ്, ആത്മ സംഗീതത്തിന്റെയും പ്രചോദനാത്മകമായ രചനയുടെയും ഈ സംഗമം നമ്മുടെ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന ഘടനയെ പ്രതിഫലിപ്പിക്കുന്നു.. എആർ റഹ്മാൻ, ഗുൽസാർ സാഹബ് എന്നീ ഇതിഹാസങ്ങൾ സംഗീതം പകർന്നതും രചിച്ചതുമായ മേരി പുകാർ സുനോ, എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും മികച്ച നാളെയുടെ പ്രതീക്ഷയിൽ നിവർന്നു നിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രചോദനാത്മകമായ ഒരു സങ്കീർത്തനമാണ്.”


കൈത്താങ്ങിനായി കൊതിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലെ ഹൃദയസ്പർശിയായ പൊരുതലും, പാട്ടിന്റെ പിന്നിലെ അവിശ്വസനീയമായ ശബ്ദങ്ങളെ നെയ്‌തെടുത്ത്, പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും ചേതനയെ പ്രോജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ നിമിഷത്തിലേക്ക് എത്തിച്ചേരുന്ന ചിത്രങ്ങളാണ് ഈ മ്യൂസിക് വീഡിയോയിലുള്ളത്. വീഡിയോയുടെ പുരാതനവും സമകാലികവുമായ സജ്ജീകരണം എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായ ഐക്യത്തിന്റെ പ്രതീകമാണ്, മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വെവ്വേറെയാണ് ചിത്രീകരിച്ചതെങ്കിലും പ്രേക്ഷകർക്ക് ഒരു മഹാസംഗമത്തിന്റെ ഭംഗി ഇതിൽ കാണാൻ കഴിയും.

ഈ ഗാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50% രാജ്യത്തെ കോവിഡ് ദുരിതാശ്വാസത്തിനായി സോണി മ്യൂസിക് ഇന്ത്യ ഒരു പ്രശസ്ത ചാരിറ്റബിൾ ഓർഗനൈസേഷനുമായി സഹകരിച്ച് ചിലവഴിക്കും.


ഈ ഗാനം ഇപ്പോൾ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് https://SMI.lnk.to/MeriPukaarSuno

LEAVE A REPLY

Please enter your comment!
Please enter your name here