അനിയന്‍വേഷത്തില്‍ റഹ് മാന്‍ വീണ്ടും. മോഹന്‍ലാലിന്റെ സഹോദരനായാണ് അഭിനയിക്കുന്നത്. മുപ്പത് വര്‍ഷത്തിനുശേഷമാണ് റഹ് മാന്‍ ലാലിന്റെ സഹോദരനായി വേഷമിടുന്നത്. ചിത്രം തെലുങ്കാണ്. എണ്‍പതുകളില്‍ മലയാളസിനിമയില്‍ തന്റേതായ ഇടം നടനുണ്ടാക്കിയത് ഇത്തരംവേഷങ്ങളിലൂടെയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലെ സഹോദരസ്നേഹം പ്രേക്ഷകരും ഇഷ്ടപ്പെട്ടു. ജനത ഗാരേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം കൊരറ്റാള ശിവ. ജൂനിയര്‍ എന്‍ ടി ആറും പ്രധാനവേഷത്തിലുണ്ട്. ഉണ്ണി മുകുന്ദന്‍, സായ് കുമാര്‍ എന്നിവരും അഭിനയിക്കുന്നു. നിത്യമേനോന്‍, സാമന്ത എന്നീ രണ്ടുനായികമാരും. റഹ് മാന്‍ അഭിനയിച്ച, ഗൌതം മേനോന്‍ സംവിധാനംചെയ്യുന്ന തമിഴ് ചിത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈവര്‍ഷം അഞ്ചിലേറെ ഹിന്ദിചിത്രങ്ങളില്‍ റഹ് മാന്‍ കരാറിലൊപ്പിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here