സൂജിത് സിര്‍ക്കാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കും. ചിത്രത്തിന് പേരിട്ടിട്ടില്ല. അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ബച്ചനാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കണ്ണടയും സ്യൂട്ടും ടൈയും ധരിച്ച് സ്പോര്‍ട്സ് ലുക്കിലുള്ള ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ താപ്സിയും അഭിനയിക്കും. കഴിഞ്ഞ ഏതാനും ദിവസമായി ശാരീരികപ്രശ്നങ്ങള്‍ അലട്ടുന്ന ബച്ചന്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. എഴുപത്തിമൂന്നുകാരനായ ബിഗ്ബി സൂജിത് സംവിധാനംചെയ്ത രണ്ടുചിത്രത്തില്‍ മുമ്പ് അഭിനയിച്ചിരുന്നു. അതില്‍ പിക്കുവിലെ അച്ഛന്‍വേഷം കഴിഞ്ഞവര്‍ഷം നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തു.