കൊച്ചി > മലയാള സിനിമയുടെ എക്കാലത്തേയും ഹിറ്റ് കൂട്ട്കെട്ടായ സിദ്ദിഖ് – ലാല്‍ കോമ്പിനേഷന്‍ ഒന്നിക്കുന്ന ചിത്രം കിങ് ലിയറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

ജനപ്രിയ നായകന്‍ ദിലീപ് നായകനായി കിങ്ങ് ലിയര്‍ എന്ന ചിത്രമാണ് ഇരുവരുടെയും കൂട്ട്കെട്ടില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യാഴാഴ്ച പുറത്തിറക്കി. തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സിദ്ദിഖാണ് നിര്‍വഹിക്കുന്നത്. ദുബായിലാണ് ചിത്രത്തിന്റെ പല പ്രധാന ‘ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഡോണ, ബാലു വര്‍ഗീസ്, ആശ ശരത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തും. ആല്‍ബിയാണ് ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരും. പശ്ചാത്തല സംഗീതം നല്‍കുന്നത് ദീപക് ദേവാണ്. എഡിറ്റിംഗ് രതീഷ് രാജ്. ഗ്രാന്റ് പ്രൊഡക്ഷനാണ് വിതരണം നിര്‍വ്വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here