പിങ്ക് ലെഹംഗ ചോളിയില്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഫ്ളോറല്‍ ഡിസൈനുകളാണ് ഔട്ട്ഫിറ്റിനെ അതിമനോഹരമാക്കുന്നത്. ഡീപ് നെക്ക് ചോളിക്ക് ഹോട്ട് ലുക്ക് നല്‍ക്കുന്നു. ഷീര്‍ ദുപ്പട്ടയാണ് പെയര്‍ ചെയ്യതിരിക്കുന്നത്. രാഹുല്‍ മിശ്രയാണ് വസ്ത്രത്തി​െ​ന്‍റ ഡിസൈനര്‍. ലെഹംഗയുടെ വില 4.3 ലക്ഷം രൂപയാണ്.

നീല ക്രിസ്റ്റലുകളുളള ഒരു ചോക്കറും കല്ലും പതിച്ച ഒരു സ്വര്‍ണ്ണ മോതിരം മാത്രമാണ് ആക്‌സസറീസില്‍ ഉളളത്. ഓപ്പണ്‍ ഹെയര്‍ സ്‌റ്റൈല്‍ ജാന്‍വിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here