കൊച്ചി: ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്‌ഥലമായി ആലപ്പുഴ മാറിയെന്നു ഹൈക്കോടതി. അവിടെ എന്താണു സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു. പോലീസ്‌ പീഡനത്തിനെതിരായ ഒരു ഹര്‍ജി പരിഗണിക്കവേ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രനാണ്‌ ആലപ്പുഴയിലെ രാഷ്‌ട്രീയകൊലപാതകങ്ങള്‍ പരാമര്‍ശിച്ചത്‌. മണിക്കൂറുകള്‍ക്കിടെയുണ്ടായ രണ്ട്‌ കൊലപാതകങ്ങള്‍ക്കു പുറമേ, ദിവസങ്ങള്‍ക്കു മുമ്പ്‌ ചില ഗുണ്ടാ ആക്രമണങ്ങളും ആലപ്പുഴ നഗരപരിസരങ്ങളിലുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഏഴരയോടെയാണു മണ്ണഞ്ചേരിയില്‍ എസ്‌.ഡി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കെ.എസ്‌. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. ഇതേത്തുടര്‍ന്ന്‌, ബി.ജെ.പി. നേതാവ്‌ രണ്‍ജിത്‌ ശ്രീനിവാസനെ ബൈക്കുകളിലെത്തിയ സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here