ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ക്രിസ്തുമസ് ആഘോഷം 2021 ഡിസംബർ 25 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹ്യൂസ്റ്റൺ സെന്റ്  തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു ‌ നടത്തപ്പെടും. ഹൂസ്റ്റണിലെ 19 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐ സി ഇ സി എച്ചിന്റെ 40-മത്‌ (റൂബി ഇയർ) ക്രിസ്മസ് ആഘോഷമാണ് ഈ വർഷം നടത്തപ്പെടുന്നത്.

ഐ സി ഇ സി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ ഐസക് ബി പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹ്യൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ വികാരി റവ. ഫാ ജോണിക്കുട്ടി ജോർജ് പുളീശ്ശേരി ക്രിസ്മസ് ദൂത് നൽകുന്നതായിരിക്കും . ഈ വര്ഷം ലഭിക്കുന്ന സ്തോത്രകാഴ്ച ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോൿസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രോജക്ടിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു .

കഴിഞ്ഞ വർഷം ഹ്യൂസ്റ്റനിൽ നിന്നും സ്ഥലം മാറി പോയ വൈദികരുടെ സേവനങ്ങളെ ഓർക്കുന്നതും പുതുതായി ഹ്യൂസ്റ്റനിൽ എത്തിയിട്ടുള്ള വൈദികർക്ക് യോഗത്തിൽ സ്വീകരണം നല്കുന്നതിനോടൊപ്പം 2022-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐ സി.ഇ.സി എച്ചിന്റെ എല്ലാ ഭാരവാഹികളെയും നിലവിലുള്ള പ്രസിഡണ്ട് വേദിയിൽ പരിചയപ്പെടുത്തുന്നതുമായിരിക്കും  ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ക്രിസ്മസ് കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ക്വയർ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നത്തിനുള്ള പ്രാക്ടീസ് നടത്തിവരുന്നതായി ക്വയർ കോഓർഡിനേറ്റർ ഡോ . അന്നാ ഫിലിപ്പ് അറിയിച്ചു. ഐ സി ഇ സി എച്ചിന്റെ വൈസ് പ്രസിഡണ്ട് റവ ഫാ ജോൺസൻ പുഞ്ചക്കോണം പ്രോഗ്രാമിൽ എം സി ആയിരിക്കും.

കോവിഡ് കാലത്തേ വെർച്യുൽ / സൂം യോഗങ്ങൾക്കു ശേഷം ലൈവ് ആയി നടക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് സെലിബ്രേഷനിൽ പങ്കെടുക്കുവാൻ വിശ്വാസികൾ ആവേശ പൂർവം തയ്യാറായി കഴിഞ്ഞതായി ഐസിഇ സി എച് സെക്രട്ടറി എബി കെ മാത്യു അറിയിച്ചു .

പ്രോഗ്രാമിന്റെ വിജയത്തിനായി ഐ സി ഇ സി എച്‌ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരോടൊപ്പം ഫാ. എബ്രഹാം സക്കറിയ ( ജെക്കു അച്ചൻ), പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, ട്രഷറർ രാജൻ അങ്ങാടിയിൽ, ജോൺസൻ കല്ലുംമൂട്ടിൽ, നൈനാൻ വീട്ടിനാൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.

പി ആർ ഓ ജോജോ തുണ്ടിയിൽ അറിയിച്ചതാണിത്‌.

റിപ്പോർട്ട് : ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here