നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന മകള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

‘നമുക്കിടയിലുളള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍ വടക്കുനോക്കിയന്ത്രത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ അത് യാദര്‍ശ്ചികമല്ല; മന:പൂര്‍വ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് മകള്‍ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുളളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും’ . സത്യന്‍ അന്തിക്കാട് പോസ്റ്റിനൊപ്പം കുറിച്ചു.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവികാ സഞ്ജയ് ആണ് മറ്റെറാരു പ്രധാനവേഷത്തിലെത്തുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാര്‍ , ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. രാഹുല്‍ രാജ് ആണ് പശ്ചാത്തലസംഗീതം. എഡിറ്റിങ്- കെ. രാജഗോപാല്‍, കലാ സംവിധാനം- മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം-പാണ്ഡ്യന്‍.

LEAVE A REPLY

Please enter your comment!
Please enter your name here