നീണ്ട വർഷങ്ങൾക്കുശേഷം ചോക്‌ളേറ്റ് നായകനായി കുഞ്ചാക്കോ ബോബന്റെ പ്രണയഗാനം വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ഗായിക ശ്വേത മോഹന്റെ ശബ്ദത്തിലാണ് ചാക്കോച്ചന്റെ റൊമാന്റിക് മെലഡി ഗാനം. തീവണ്ടി എന്ന ചിത്രത്തിനുശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേസമയം ഒരുങ്ങുന്നുണ്ട്.

രെണ്ടംഗം എന്ന പേരിലാണ് തമിഴിൽ ചിത്രം എത്തുക. 25 വർഷത്തിനുശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ എത്തുന്ന ചിത്രത്തിൽ ജാക്കി ഷെറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്. തെലുങ്ക് തരം ഈഷ റബ്ബ ആണ് നായിക. ആടുകളം നരേൻ, അമാൻഡലിസ്, ജിൻസ് ഭാസ്‌കർ, സിയാദ് യദു, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു താരങ്ങൾ. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മാണം. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സഞ്‌ജീവ് നിർവഹിക്കുന്നു. ഛായാഗ്രഹണം : ഗൗതം ശങ്കർ.സംഗീതവും പശ്ചാത്തലസംഗീതവും എ. എച്ച്. കാശിഫ് – ഗാനരചന: വിനായക് ശശികുമാർ,

LEAVE A REPLY

Please enter your comment!
Please enter your name here