തിയേറ്ററിലും ഒ.ടി.ടിയിലും ഒരേസമയം പ്രേക്ഷകരെ ആകർഷിക്കുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. സിനിമയുടെ വമ്പൻ വിജയത്തിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം ആഹ്ലാദിക്കുമ്പോൾ ഇതിലൊന്നും പങ്കുചേരാതെ ഒരു യാത്രയിലാണ് നായകനായ പ്രണവ് മോഹൻലാൽ. ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയിലാണ് താരമിപ്പോൾ.

ഹിമാചൽ പ്രദേശിന്റെ ഭം​ഗി നിറയുന്ന ചിത്രങ്ങളാണ് പ്രണവിന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ. കുൻസും ലാ – ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാർവതി വാലിയിലെ മുധ് ​ഗ്രാമം, എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ യാത്രയുടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പോസ്റ്റ് ചെയ്തിട്ടുള്ളുവെങ്കിലും രസകരമായ നിരവധി കമന്റുകളാണ് ഇതിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു സ്വന്തം പടം ഇട്ടുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പടം വേറെ ലെവൽ ആയി…വല്ലോം അറിയുന്നുണ്ടോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യവും പ്രണവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയവരിൽപ്പെടുന്നു.

സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് പ്രണവ്. ഹിമാലയൻ‌ വഴികളിലൂടെ ഒറ്റയ്ക്കുള്ള സാഹസികയാത്രകൾ പ്രണവ് ഇതിന് മുമ്പും നടത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ ആദിയുടെ ചിത്രീകരണം പൂർത്തിയാക്കി പ്രണവ് പോയത് ഹിമാലയത്തിലേക്കായിരുന്നു. കഴിഞ്ഞ വർഷം മണാലിയിലേക്കും താരം ഒറ്റയ്ക്ക് യാത്ര നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here